ജിദ്ദ : ജിദ്ദ തണല്‍ ചാപ്റ്റർ വനിതാ വിഭാഗം രൂപീകരിച്ചു.ചീഫ് കോര്‍ഡിനേറ്ററായി ഫസ്ന ശരീഫിനെ തെരെഞ്ഞെടുത്തു. അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി
മാജിതാ കുഞ്ഞിയെയും , കോര്‍ഡിനേറ്റര്‍മാരായി അനീസ ബൈജു, റഫ്സീന അഷ്ഫാഖ്, ഷെറില്‍ അര്‍ഷാദ്, റുക്സാന നാസര്‍, ഷക്കീല സലിം, നിദാ മഖ്ബൂല്‍, സീനത്ത്, റിസാന ജിഫ്തിക്കാര്, താഹിറ അബ്ദുല്ലാഹ്, സുഹാ റാഫ്ഷാദ് എന്നിവരെയും തെരഞ്ഞെടുത്തു.
കഴിഞ്ഞ 17 വര്‍ഷമായി ഇന്ത്യയിലുടനീളം ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക, സാന്ത്വന, സന്നദ്ധ സംഘടനയാണ് തണല്‍. നിലവില്‍ 17 സംസ്ഥാനങ്ങളിലായി 22 ആരോഗ്യ, വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികള്‍ തണലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ബുദ്ധിപരവും മാനസികവും ശാരീരികവുമായ പരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 13 ഓളം മേഖലകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴില്‍ പരിശീലനം നല്കുന്ന 15 സെന്ററുകള്‍ തണലിന് കീഴിലുണ്ട്.
വീടുകളിലെ വര്‍ണാഭമായ ഇരിപ്പുമുറികളില്‍ നിന്നും; പൊതുഇടങ്ങളില്‍ നിന്നും ബോധപൂര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട അരുമക്കിടാങ്ങളെ പ്രകാശത്തിന്റെ ഇത്തിരി വെട്ടത്തിലേക്ക് ആനയിക്കപ്പെടാന്‍ അവസരമൊരുക്കുന്നതിലൂടെ കണ്ണീരിന്റെ കടല്‍ മുഴുവന്‍ വറ്റിച്ച് കനല് പഥങ്ങളിലൂടെ ദിനരാത്രങ്ങള്‍ തളളിനീക്കാന്‍ വിധിക്കപ്പെട്ട അവരുടെ മാതാപിതാക്കളുടെ ജീവിത വഴിത്താരകളില്‍ തണല്‍ വിരിച്ചുകെടുക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് മികച്ച പിന്തുണ നല്കാനുമാണഅ ജിദ്ദ തണല്‍ ചാപ്റ്ററിന്റെ കീഴില്‍ വനിതാ വിംഗിന് രൂപം നല്‍കിയിട്ടുള്ള്. ഫെബ്രുവരി 7 ന് തണല്‍ ചെയര്മാന് ഡോ. ഇദ്രീസിന്റെ നേതൃത്വത്തില്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്റ്റ്രേഷനുമായി ജിദ്ദ തണല്‍ വനിതാ വിംഗ് – വാട്ട്സ് അപ്പുമായി ബന്ധപ്പെടുക.
+966 53 269 2011, +966 56 383 8163.
![]()
