ന്യുഡൽഹി: വാഗ്ദാനങ്ങൾ നൽകുന്നതിലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി മോദിയും ഒരുപോലെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ ആദ്യത്തെ പൊതുറാലിയിലാണ് ആം ആദ്മി പാർട്ടിക്കെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചത്.കെജ്രിവാൾ ഗൗതം അദാനിക്കെതിരെ എന്തെങ്കിലും വാക്ക് പറഞ്ഞിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഷീല ദീക്ഷിത് സർക്കാരിൻ്റെ കാലത്ത് കോൺഗ്രസ് ചെയ്തതുപോലെ ഡൽഹിയിൽ വികസനം കൊണ്ടുവരുവാൻ കെജ്രിവാളിനോ ബിജെപിക്കോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ വിലക്കയറ്റവും അന്തരീക്ഷ മലിനീകരണവും തടയാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
![]()
