റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട്എബൗട്ട് (അല്‍ റഫ) മുതല്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ് റൗണ്ട്എബൗട്ട് വരെയുള്ള ശെയ്ഖ് മുഹമ്മദ് ബിന്‍ സാലിം സ്ട്രീറ്റിലെ വാഹനങ്ങളുടെ വേഗത പരിധി ജനുവരി 17 മുതല്‍ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ പോലീസ് ഈ സ്ര്ടീറ്റിലെ റഡാര്‍ വേഗത മണിക്കൂറില്‍ 121 കിലോമീറ്ററില്‍ നിന്ന് 101 കിലോമീറ്ററായി ക്രമീകരിക്കും.
![]()
