റിയാദ് : മലപ്പുറം ജില്ലാ കെഎംസിസി ‘ദി_വോയേജ്’ ക്യാമ്പയിന്റെ ഭാഗമായി സ്കോർ ഉപസമിതി സംഘടിപ്പിക്കുന്ന ‘BEST 32‘ ഫുട്ബാൾ ടൂർണ്ണമെന്റ് സംഘാടക സമിതി രൂപീകരിച്ചു.
നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. സ്കോർ ഉപസമിതി ചെയർമാൻ ശക്കീൽ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി സഫീർ തിരൂർ, മുനീർ വാഴക്കാട് ,മുനീർ മക്കാനി, സഫീർ ഖാൻ കരുവാരകുണ്ട്, ഷബീറലി പള്ളിക്കൽ, ബഷീർ ഇരുമ്പുഴി, നജ്മുദ്ധീൻ മഞ്ഞളാംകുഴി, ഹംസക്കോയ, ഫർഹാൻ കല്ലൻ,തുടങ്ങിയവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം ഭാരവാഹികൾ,സ്കോർ ഉപസമിതി അംഗങ്ങൾ,മണ്ഡലം കോർഡിനേറ്റർമാർ , 32 പഞ്ചായത്ത് ടീം മാനേജർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു മലപ്പുറം ജില്ലാ സ്കോർ കോർഡിനേറ്റർ നൗഷാദ് ചക്കാല സ്വാഗതവും ജനറൽ കൺവീനർ മൊയ്ദീൻ കുട്ടി പൊന്മള നന്ദിയും പറഞ്ഞു.
![]()
