മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ 2025-2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ആയിരത്തോളം അംഗങ്ങളെ ഉൾകൊള്ളിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. റൂവി മലയാളി അസോസിയേഷന്റെ തുടക്കം മുതൽ നടത്തിയിട്ടുള്ള നിരധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്.
ജാതി, മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി, രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒറ്റക്കെട്ടായി നിലക്കാൻ വേണ്ടിയുള്ളതാണ് ഈ സംഘടന.
റൂവി മലയാളി അസോസിയേഷന്റെ അംഗത്വ കാർഡ് അംഗങ്ങൾക്ക് പ്രിവിലേജ് കാർഡായും ഉപയോഗിക്കാവുന്നതാണ്. നിരവധി സ്ഥാപങ്ങളുമായി ഇതിനോടകം ആർ എം എ കോൺട്രാക്ട് ഒപ്പ് വച്ച് കഴിഞ്ഞു .
ഒമാനിലെ പ്രവാസി സംഘടനകളുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമം നടത്തുമെന്നും ആർ എം എ കമ്മറ്റി ഭാരവാഹികളായ ഫൈസൽ ആലുവ, മുജീബ് അഹമ്മദ്, സന്തോഷ് കെ ആർ, ഷാജഹാൻ ഹസ്സൻ, ബിൻസി സിജോ, നീതു ജിതിൻ, സുജിത് സുഗുണൻ, സുജിത്, സച്ചിൻ, എബി, ഷൈജു, വിനോദ്, സുഹൈൽ, ഷാംജി, ആഷിക് എന്നിവർ അറിയിച്ചു.
![]()
