റിയാദ്: സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ വച്ച് പിപിഎആർ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം, വിന്റർ ഫെസ്റ്റ് 2025 മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കൺവീനർ സാജു ദേവസ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രോഗ്രാം പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ ഉൽഘടനം നിർവഹിച്ചു.
സലാം മാറമ്പിള്ളി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ താരം ഫൺ ഗെയിമുകൾ നടത്തി. മുഹമ്മദ് സഹൽ, മിഥിലാജ് എന്നിവർ ഒരുക്കിയ പുൽക്കൂട്, ന്യൂ ഇയർ കേക്ക്, കരീം കാനാമ്പുറം അണിയിച്ചൊരുക്കിയ ക്രിസ്തുമസ് കരോൾ, അസീന മുജീബ് & ടീം ഒരുക്കിയ ഒപ്പന, കുട്ടികൾ അവതരിപ്പിച്ച വിവിധ സിനിമാറ്റിക് ഡാൻസുകൾ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റു വാങ്ങി. തൻസിൽ ജബ്ബാർ നേതൃത്വം നൽകിയ ജലീൽ കൊച്ചിൻ & ടീംസിൻറെ മ്യൂസിക് നൈറ്റിൽ ജാസ്മിൻ ജോയ്, അൽത്താഫ് കാലിക്കറ്റ്, അബ്ദുൽ മജീദ്, സലാം പെരുമ്പാവൂർ, കരീം കാട്ടുകുടി, അലി ആലുവ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അലി വാരിയത്ത് , അബ്ദുൽ മജീദ്, നൗഷാദ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തിൽ ലൈവ് ഷവർമയും വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കി. എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വ: അജിത്ഖാൻ , ഉസ്മാൻ പരീത്, ജബ്ബാർ കോട്ടപ്പുറത്ത്, ഹിലാൽ ബാബു, ഡൊമിനിക് സാവിയോ, ഷാനവാസ് മുടിക്കൽ, ഷമീർ, സ്വാലിഹ്, ലാലു വർക്കി, ഷാജഹാൻ പെരുമ്പാവൂർ, സിയാവുദ്ദീൻ, പ്രവീൺ ജോർജ് എന്നിർ മറ്റ് അനുബന്ധ പരിപാടികൾ നിയന്ത്രിച്ചു. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച നൗറീൻ ഹിലാൽ ഏവരുടെയും മനം കവർന്നു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
![]()
