റിയാദ് : ആലപ്പുഴ ചാരുംമൂട് സ്വദേശി സുരേഷ് ദാമോദരൻ(50) ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച റിയാദിൽ ഉള്ള താമസ സ്ഥലത്തു വച്ച് നിര്യാതനായി. പ്രഭാത ഭക്ഷണത്തിനുശേഷംസാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഭാര്യ:സിന്ധു,മകൾ ശിവാനി,അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനു വേണ്ട ക്രമീകരണം കമ്പനി അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്നു.ഇന്ന് രാത്രി ഉള്ള ശ്രീലങ്കൻ എയർലൈൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
