റിയാദ് : ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ സൈക്കോളജിസ്റ്റും മോട്ടിവേട്ടറും പയ്യന്നൂർ സ്വദേശിയുമായ ബഷീർ എടാട്ടിന് റിയാദ് കെഎംസിസി പയ്യന്നുർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണയോഗത്തിന് മണ്ഡലം പ്രസിഡന്റ് അഷ്റഫ് കവ്വായി അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പെരുമ്പ ഉത്ഘാടനം നിർവഹിച്ചു. റിയാദ് കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി മുക്താർ പി ടി പി ഉപഹാരം നൽകി. കാസറഗോഡ് ജില്ലാ കെ.എം.സി.സി ട്രഷറർ ഇസ്മായിൽ കാരോളം, മണ്ഡലം കമ്മിറ്റി ചെയർമാൻ അഷ്റഫ് എട്ടിക്കുളം , ട്രഷറർ അബ്ദുള്ള പി പി, മുഹമ്മദ്കുഞ്ഞി എട്ടിക്കുളം, ജംഷീദ് എട്ടിക്കുളം എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ഉസാം വെള്ളൂർ സ്വാഗതാവും, വർക്കിംഗ് സെക്രട്ടറി അബൂബക്കർ റാസിക് നന്ദിയും പറഞ്ഞു
![]()
