റിയാദ്: ബെസ്റ്റ് വെ കള്‍ച്ചറല്‍ സൊസൈറ്റി റിയാദ് 2025 കലണ്ടര്‍ പ്രകാശനം നടത്തി. റിയാദ് ബത്തയില്‍ നടന്ന ചടങ്ങില്‍ ബി.പി.എല്‍ കാര്‍ഗോ ജനറല്‍ മാനേജര്‍ സിറാജ് ബെസ്റ്റ് വെ നാഷണല്‍ പ്രസിഡന്റ് അസ്ലം പാലത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ നാസര്‍ പൂനൂര്, സിദ്ദീഖ് എടക്കര, അമീന് അസ്ലം, നിയാസ്, ഷാനിഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മലയാളി ഡ്രൈവര്‍മാരുടെ സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബെസ്റ്റ് വെ കള്‍ച്ചറല്‍ സൊസൈറ്റി.
![]()
