റിയാദ്: ജിസിസിയിലെ മുന്‍നിര സംയോജിത ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ റിയാദിലെ പ്രമുഖ മള്‍ട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍, ന്യൂസ് വീക്കിന്റെ പ്രശസ്തമായ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ്ങ് സര്‍വേയില്‍ 4-സ്റ്റാര്‍ റേറ്റിങ്ങ്് നേടി. ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ ആരോഗ്യ പരിപാലനത്തിലെ മികവിനും നവീകരണത്തിനുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ നേട്ടം. റിയാദിലെയും, സൗദി അറേബ്യയിലെയും ഈ തലത്തിലുള്ള അംഗീകാരം നേടിയെടുക്കുന്ന ചുരുക്കം ചില ആശുപത്രികളിലൊന്നായിരിക്കുകയാണ് ഈ നേട്ടത്തിലൂടെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍.
ന്യൂസ് വീക്കും സ്റ്റാറ്റിസ്റ്റയും തമ്മിലുള്ള സഹകരണത്തിലൂടെ തയ്യാറാക്കിയ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ്ങ്, നാല് നിര്‍ണായക മാനദണ്ഡങ്ങളിലൂടെയാണ് ലോകമെമ്പാടുമുള്ള ആശുപത്രികളെ വിലയിരുത്തുന്ന ആധികാരിക റേറ്റിങ്ങായി വര്‍ത്തിക്കുന്നത്. പരിചരണത്തിനുള്ള വ്യവസ്ഥ, സമയബന്ധിതമായ പരിചരണം, രോഗികളുടെ അനുഭവം, സുരക്ഷ, ഐടി ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, തൊഴിലുടമയുടെ ആകര്‍ഷണം എന്നിവയാണ് നാല് മാനദണ്ഡങ്ങള്‍. ക്ലിനിക്കല്‍ മികവ്, പ്രവര്‍ത്തനക്ഷമത, രോഗികളുടെ സുരക്ഷ, മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സംസ്കാരം എന്നിവയുടെ സംയോജനത്തിലൂടെ രോഗി പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അര്‍പ്പണബോധത്തെയാണ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന് ലഭിച്ച ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. ഈ 4-സ്റ്റാര്‍ റേറ്റിങ്ങ്, രോഗിയുടെയും ജീവനക്കാരുടെയും ക്ഷേമത്തെ മുന്‍നിരയിലേക്ക് ഉര്‍ത്താനും, മികച്ച നിലവാരവും, രോഗീ പരിചരണവും ഉറപ്പാക്കാനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
ആശുപത്രിയിലെ രോഗികളുടെ അനുഭവം ഉയര്‍ത്തുന്നതിനായി, ആസ്റ്റര്‍ സനദ് അടുത്തിടെ 50 കിടക്കകളുള്ള ഒരു ഗ്രാന്‍ഡ് വിംങ്ങ്് ഉദ്ഘാടനം ചെയ്തിരുന്നു. ഇത് ഏറ്റവും മികച്ച പരിചരണ അന്തരീക്ഷവും, പ്രീമിയം ഹെല്‍ത്ത് കെയര്‍ അനുഭവവും വാഗ്ദാനം ചെയ്യുന്നു, ഇതിലൂടെ ആശുപത്രിയുടെ ശേഷി 250 കിടക്കകളാക്കി വര്‍ധിപ്പിച്ചു. വിഐപി, സിംഗിള്‍ റൂമുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ളോക്ക്, രോഗീകളുടെ സ്വകാര്യതയ്ക്കും, മികച്ച പരിചരണ സാഹചര്യവും ഉറപ്പാക്കുന്ന നിലയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികളെ ശാന്തവും സങ്കീര്‍ണ്ണവുമായ അന്തരീക്ഷത്തില്‍ സുഖം പ്രാപിക്കാന്‍ ഇവിടെയുള്ള സൗകര്യങ്ങള്‍ അനുവദിക്കുന്നു. ഇത് രാജ്യത്തെ ആരോഗ്യ പരിപാലനത്തിന് ഒരു പുതിയ മാനദണ്ഡവും സ്ഥാപിക്കുന്നു.
”ന്യൂസ് വീക്കിന്റെ അഭിമാനകരമായ ഗ്ലോബല്‍ ഹോസ്പിറ്റല്‍ റേറ്റിങ്ങില്‍ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ 4-സ്റ്റാര്‍ റേറ്റിങ്ങ് രാജ്യത്തെ മുന്‍നിര ആശുപത്രികളിലൊന്നെന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനം വ്യക്താക്കുക മാത്രമല്ല, അത് അടിവരയിടുകയും ചെയ്യുന്നതാണെന്ന് അംഗീകാരത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ക്ലിനിക്കല്‍ മികവിന്റെയും രോഗി പരിചരണത്തിന്റെയും ഉയര്‍ന്ന നിലവാരത്തോടുള്ള പ്രതിബദ്ധതയും ഈ നേട്ടം ഉയര്‍ത്തിക്കാട്ടുന്നു. മേഖലയിലുടനീളമുള്ള ആശുപത്രികളില്‍ മികവിന്റെ പുതിയ മാനദണ്ഡങ്ങള്‍ സജ്ജീകരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്ന ഘട്ടത്തില്‍, കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് സ്വയം ഉയര്‍ത്താന്‍ ഈ അംഗീകാരം ഞങ്ങളെ പ്രേരിപ്പിക്കുന്നു. റിയാദിന്റെയും ഞങ്ങള്‍ സേവിക്കുന്ന വിശാലമായ കമ്മ്യൂണിറ്റിയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് ഹോസ്്പിറ്റല്‍ പ്രതിജ്ഞാബദ്ധമാണെന്നും അലീഷ മൂപ്പന് വ്യക്തമാക്കി.
”വിശിഷ്ടമായ 4-സ്റ്റാറും അതിനുമുകളിലും റേറ്റിങ്ങ് നേടുന്ന രാജ്യത്തെ ചുരുക്കം ചില ആശുപത്രികളിലൊന്നായി ആസ്റ്റര്‍ സനദ് അംഗീകരിക്കപ്പെട്ടത് വലിയ അംഗീകാരമായി കാണുന്നതായി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്ക്സ് കെഎസ്എ സിഇഒ മുഹമ്മദ് അല്‍ഷമാരി പറഞ്ഞു. ഈ നേട്ടം ക്ലിനിക്കല്‍ മികവ്, രോഗി കേന്ദ്രീകൃത പരിചരണം, ആരോഗ്യ സംരക്ഷണത്തില്‍ സാധ്യമായ കാര്യങ്ങള്‍ പുനര്‍ നിര്‍വചിക്കുന്ന നൂതന രീതികള്‍ എന്നിവയ്ക്കുള്ള ഞങ്ങളുടെ ടീമിന്റെ അചഞ്ചലമായ സമര്‍പ്പണത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. എല്ലാ ദിവസവും, ഞങ്ങളുടെ ടീം പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു, ഈ അംഗീകാരം അവരുടെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും രാജ്യത്തുടനീളമുള്ള ആരോഗ്യ പരിരക്ഷാ നിലവാരം ഉയര്‍ത്താനുള്ള കാഴ്ചപ്പാടിന്റെയും ശക്തമായ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
37 വര്‍ഷത്തെ പാരമ്പര്യമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മിഡില്‍ ഈസ്റ്റിലുടനീളം ഏറ്റവും വിശ്വസനീയവും പ്രശംസനീയവുമായ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായി നിലകൊള്ളുന്നു. ക്ലിനിക്കല്‍, സേവന മികവിനുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍, സൗദി അറേബ്യയില്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കിക്കൊണ്ട് ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
![]()
