ജിസാന്‍: ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേത്രത്വത്തില്‍ അസുഹ്ബ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ‘കലണ്ടറുകള്‍ മാറുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ത്വല്‍ഹത്ത് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. നമ്മുടെ ജീവിതത്തില്‍ എത്ര നിസ്സാരമായതാണെങ്കിലും നന്മകള് അധികരിപ്പിച്ചു തിന്മകളില്‍നിന്നു അകന്നു ജീവിതം ക്രമീകരിക്കണമെന്നു അദ്ദേഹം ഉണര്‍ത്തി. ഖുര്‍ആന്‍ പഠിക്കാനും, മനസ്സിലാക്കാനും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജിസാന്‍ മഹ്ബൂജ് ബക്ഷാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഡോ അബു അമാന്‍ ഖമീസ് മുഷൈതത് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സുഫിയാന് ഫൈസല്‍, ഖാലിദ് സ്വലാഹി എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സിറാജ് ഖമീസ് മുഷൈത്ത് വിതരണം ചെയ്തു.
ഫൈസല്‍ പുതിയെടത്ത്, മുജീബ് വാടിക്കല്‍, ജമാല്‍ പത്തപ്പിരിയം, ആയത്തുള്ള ജിസാന്‍, സുള്‍ഫിക്കര്‍ അലി, നൗഷാദ് വടപുറം, ഷക്കീബ് മമ്പാട്, മുനാജ് മുക്കം എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതവും ട്രഷറര്‍ ശിഹാബ് അയനിക്കോട് നന്ദിയും പറഞ്ഞു.
![]()
