ജിദ്ദ :ജിദ്ദയിലെ കോഴിക്കോട് ജില്ലക്കാരുടെ പൊതുവേദിയായ കോഴിക്കോട് ജില്ലാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജാതി, മത, രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ ജില്ലക്കാരുടെ പൊതുവേദിയാണ് കോഴിക്കോട് ജില്ലാ ഫോറം. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞടുത്തത്. വരും വര്‍ഷങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ക്ക് രൂപം നല്‍കുകയും പുതിയ അംഗത്വ കാമ്പയിന് ആരംഭിക്കാനും തീരുമാനിച്ചു.
വി പി ഹിഫ്സുറഹ്മാന്ന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സാമൂഹിക ജീവകാരുണ്യ രംഗങ്ങളിലെ സജീവസാന്നിധ്യവും മുതിര്‍ന്ന പ്രവാസിയുമായ യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വഹാബ് എന്‍പി സ്വാഗതം പറഞ്ഞു. റിയാസ് കള്ളിയത്ത്, ലത്തീഫ് കളരാന്തിരി, അഡ്വ. ഷംസുദ്ധീന്, ഇബ്രാഹിം കൊല്ലി, അഫ്ഫാന്‍ റഹ്മാന്, ഹാരിസ് ബിന്‍ സലിം, ജ്യോതി ബാബുകുമാര്‍, ശ്രീത അനില്‍കുമാര്‍, ഗഫൂര്‍ ചാലില്‍, അംജദ് കെ തുടങ്ങിയവര്‍ സംസാരിച്ചു.
മൂസക്കോയ ബാലുശ്ശേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി ഹിഫ്സു റഹ്മാന് വിപി(പ്രസിഡന്റ് ), അബ്ദുറഹിമാന് മാവൂര്‍, അഡ്വ. ഷംസുദ്ധീന്, റിയാസ് കള്ളിയത്ത്(വൈസ് പ്രസിഡന്റ്),
അബ്ദുല്‍ വഹാബ് എന്‍ പി(ജനറല്‍ സെക്രട്ടറി),സുബൈര്‍ വാണിമേല്‍, അബ്ദുറഹിമാന് ടികെ, സാലിഹ് കാവോട്ട്(
ജോ: സെക്രട്ടറി), ആഷിക് റഹീം.എം .കെ(ട്രഷറർ ),
ഷമര്‍ജാന്‍ കെ.പി(ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
ഉപദേശകസമിതി ചെയര്‍മാനായി മന്‍സൂര്‍ ഫറോക്കിനെയും ഉപദേശകസമിതി അംഗങ്ങളായി ലത്തീഫ് കളരാന്തിരി. ഡോ.ജംഷീദ്. ഇക്ബാല്‍ പോക്കുന്ന്, ഇബ്രാഹിം കൊല്ലി, യൂസുഫ് ഹാജി എന്നിവരെയും തെരഞ്ഞെടുത്തു.
![]()
