തിരുരങ്ങാടി: വേള്‍ഡ് കെഎംസിസി പ്രഥമ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.പി മുഹമ്മദ് കുട്ടിയെ തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് ആദരിച്ചു.
അര നൂറ്റാണ്ടോളം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും ഹജ്ജ് സേവന പ്രവര്‍ത്തനത്തിനും കുടുംബ സുരക്ഷ പദ്ധതി തുടങ്ങി മുഴുവന്‍ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ കെഎംസിസിയുടെ സ്ഥാപക നേതാവ് കെപി ക്ക് അര്‍ഹതക്കുള്ള അംഗീകാരമാണ് വേള്‍ഡ് കെഎംസിസി പ്രസിഡന്റ് പദവി.
ചടങ്ങില്‍ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എം എ ജലീല്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സി ടി നാസര്‍, മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് ജാഫര്‍ കിഴക്കിനിയകത്ത്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം തച്ചമ്മാട്, ഭാരവാഹികളായ മുസ്തഫ കോണിയത്ത്, റഫീഖ് ഉള്ളണം, റഷീദ് ഏലായി, എം സി ബാവ ഹാജി, സുബൈര്‍ പന്തക്കന്‍ എന്നിവര്‍ പങ്കെടുത്തു.
![]()
