മനാമ : വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ സമ്മേളനവും, 2025 -2026 വർഷത്തേക്കുള്ള സംഘടന തെരഞ്ഞെടുപ്പും നടന്നു. ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം യോഗം ഉത്ഘാടനം ചെയ്തു.2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ അവതരിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം, ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അൻഷാദ് റഹിം നന്ദി അറിയിച്ചു.മുഹറഖ് ഏരിയ ഭാരവാഹികൾ: ഗോകുൽ കൃഷ്ണൻ (പ്രസിഡന്റ്), അൻഷാദ് റഹിം (സെക്രട്ടറി), രാജേഷ് കുമാർ (ട്രഷറർ), അതുൽ സദാനന്ദൻ (വൈസ് പ്രസിഡന്റ്), അഖിൽ ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി). കൂടാതെ നിതിൻ ചെറിയാൻ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും, മോൻസി ജേക്കബ്, അരുൺ ദേവ്, വിഷ്ണു മോഹൻ, ഷിയാസ് ഷാജഹാൻ, രാജേഷ് പി.ആർ എന്നിവർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ സിബിൻ സലിം, ധനേഷ് മുരളി, അനസ് റഹിം, ജോഷി നെടുവേലിൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മുഹറഖ് ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3893 7565 (അൻഷാദ്), 3228 4068 (ഗോകുൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
![]()
