മനാമ : ഹൃദയാഘാതത്തെത്തുടർന്ന് വടകര സ്വദേശി ബഹ്റൈനിൽ മരിച്ചു. തിരുവള്ളൂർ സ്വദേശി നാറാണത്ത് അബ്ദുന്നാസർ ആണ് മരിച്ചത്. രണ്ടു പതിറ്റാണ്ടായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അബ്ദുൾനാസർ.കഴിഞ്ഞ ദിവസം രാത്രി മുഹറഖിലെ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ അബ്ദുൾനാസറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്
![]()
