ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ 2025 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാമിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രൊവിൻസ് പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം, വൈ. പ്രസിഡൻ്റുമാരായ സിറാജ് തലശ്ശേരി, റഊഫ് ചാവക്കാട്, പ്രൊവിൻസ്- റീജീയണൽ വിവിധ ജില്ലാ ഭാരവാഹികളായ ഫൈസൽ കോട്ടയം , ബിജു പൂതക്കുളം, ഷജീർ തൂണേരി, ജമാൽ കൊടിയത്തൂർ , ഹാരിസ് കൊല്ലം, ഖലീൽ റഹ്മാൻ, താഹ തൃശൂർ, ഷമീർ പത്തനാപുരം എന്നിവർ ചേർന്ന് നിർവഹിച്ചു.
ആതുര സേവന രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ നൽകുന്ന അൽഖോബാറിലെ റഫ മെഡിക്കൽസിന്റെ സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ നാഷണൽ കമ്മിറ്റി ട്രെഷറർ സമീയുള്ള കൊടുങ്ങല്ലൂരും പങ്കെടുത്തു
![]()
