റിയാദ്: അബീര്‍-ഫോക്കസ് സൗജന്യ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും വൃക്ക പരിശോധനയും നടത്തുന്നു. ഡിസംബര്‍ 20 വെളളി രാവിലെ 9 മുതല്‍ രാത്രി 9 വരെ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അബീര്‍ എക്സ്പ്രസ് ക്ലിനിക്കില്‍ ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ സംഘടന ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ്. 1,000 രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുളളത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണം, ആരോഗ്യ ബോധവത്ക്കരണം എന്നിവയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അബീര്‍ റീജിയനല്‍ ഓപ്പറേഷന് മാനേജര്‍ ബിജു, ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രതിനിധി ഷമീം വെളേളടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വൃക്കരോഗ നിര്‍ണയത്തിനു പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി കണ്സള്ട്ടേഷന്, പ്രമേഹ നിര്‍ണയ പരിശോധന, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്സ് വിശകലനം, ഹൃദ്രോഗ പരിശോധന, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0554801479 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ഐമന്, അബ്ദുല്‍ ബാസിത്, മന്ഹജ് സാലിം, ഐഎംകെ അഹ്മദ് എന്നിവരും പങ്കെടുത്തു.
![]()
