എറണാകുളം : കളമശ്ശേരി കൊച്ചി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ശിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ ആന്റ് മൊബൈല്‍ ലാബിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖേക്ക് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ധന സഹായം കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ശിഹാബ് തങ്ങള്‍ റിലീഫ് ചെയര്‍മാനുമായ വി കെ ഇബ്രാഹിം കുഞ്ഞ് കെഎംസിസി അബ്ഖേക്ക് കമ്മിറ്റി കോഡിനേറ്റര്‍ അബ്ദുല്‍ മജീദ് കൊച്ചിയില്‍ നിന്ന് തുക ഏറ്റുവാങ്ങി.
സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ, റിയാദ് എറണാകുളം ജില്ലാ കെഎംസിസി സെക്രട്ടറി കെ എന്‍ ആഷിഖ് കൊച്ചി, കളമശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി എ മുഹമ്മദ് അഷ്റഫ്, ജനറല്‍ സെക്രട്ടറി പി ഇ അബ്ദുറഹീം, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സെക്രട്ടറി വി എ അബ്ദുറഹീം, ട്രഷറര്‍ വികെ അബ്ദുല്‍ അസീസ്, റിലീഫ് സെന്റര്‍ കമ്മിറ്റി അംഗങ്ങളായ ടികെ അഷറഫ്, മുഹമ്മദ് കാസിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
![]()
