ദമ്മാം: ആരാധനലായങ്ങളുടെ സര്‍വ്വേ നടപടികള്‍ മരവിപ്പിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ന്യൂനപക്ഷങ്ങള്‍ ആശ്വാസം നല്‍കുന്നതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി.എ നിസാം പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദമ്മാമില്‍ എത്തിയ അദ്ദേഹത്തിന് പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമ്മാം റീജിയണല്‍ ദക്ഷിണ കേരളകമ്മറ്റി നല്കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ത്യയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക ഇടപെടലും അതിന് ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണയും അദ്ദേഹം അനുസ്മരിച്ചു. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് അതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. ദമ്മാമില്‍ നടന്ന സ്വീകരണ പരിപാടിക്ക് കമ്മറ്റി പ്രസിഡന്റ് ആഷിഫ് കൊല്ലം അധ്യക്ഷതവഹിച്ചു. ഫൈസല്‍ കോട്ടയം പി.എ നിസാമിനെ പരചയപ്പെടുത്തി. പ്രൊവിന്‍സ് വൈസ്പ്രസിഡന്റ് റഊഫ് ചാവക്കാട്, റീജിയണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബിജു പൂതക്കുളം എന്നിവര്‍ ആശസകള്‍ പറഞ്ഞു. ദക്ഷിണ കേരള കമ്മറ്റി സെക്രട്ടറി ഷെമീര്‍ പത്തനാപുരം സ്വാഗതം പറഞ്ഞു. യൂനുസ്, അബ്ദുല്ല, സഈദ് ഹമദാനി, അബ്ദുല്‍ കലാം, ജമാല്‍ പയ്യന്നൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
