റിയാദ്: കഴിഞ്ഞ 14 വർഷമായി റിയാദിലെ പൊതുസമൂഹത്തിൽ നിറ സാന്നിധ്യമായി നിലകൊള്ളുന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (KDPA) 2025-2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 14-12-2024 ന് മലാസ് ചെറീസ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ വാർഷിക ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് ബഷീർ സാപ്റ്റ് കോ അധ്യക്ഷത വഹിച്ചു.ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്ത യോഗത്തിൽ ഐക്യകണ്ഠേനയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. വൈസ് ചെയർമാൻ ആമുഖവും, ജനറൽ സെക്രട്ടറി സ്വാഗതവും അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു ഡോ.കെ ആർ ജയചന്ദ്രൻ നേതൃത്വം നൽകി.
ഭാരവാഹികളായി ഡേവിഡ് ലുക്ക്(ചെയർമാൻ),ബാസ്റ്റിൻ ജോർജ്ജ് (വൈസ് ചെയർമാൻ),ജോജി തോമസ്(പ്രസിഡന്റ് ),മുഹമ്മദ് നൗഫൽ(ജനറൽ സെക്രട്ടറി),രാജേന്ദ്രൻ(ട്രഷറർ),ജിൻ ജോസഫ്,ജെറി ജോസഫ്,റഫീഷ് അലിയാർ(വൈസ് പ്രസിഡന്റ്), അൻഷാദ് പി ഹമീദ്, നിഷാദ് ഷെരിഫ് (ജോ സെക്രെട്ടറി),ബോണി ജോയി(കൺവീനർ,ജീവകാരുണ്യം) അഷ്റഫ് സി കെ (ജോ.കൺവീനർ,ജീവകാരുണ്യം),ജയൻ കുമാരനല്ലൂർ(പ്രോഗ്രാം കൺവീനർ),റസൽ മഠത്തിപ്പറമ്പിൽ(മീഡിയ കൺവീനർ),അബ്ദുൽ സലാം പുത്തൻപുരയിൽ(ഓഡിറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ഡെന്നി കൈപ്പനാനി,ഡോ കെ ആർ ജയചന്ദ്രൻ,ബഷീർ സാപ്റ്റ് കോ ,ടോം സി മാത്യു,ഷാജി മഠത്തിൽ,ജെയിംസ് ഒവേലിൽ എന്നിവരും തെരെഞ്ഞെടുക്കപ്പട്ടു.
![]()
