തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകൾ ശുചീകരണത്തിന് ഇനി ക്ലീനിംഗ് റോബോട്ടുകളും.
ഒരു മണിക്കൂറിൽ 10000 ചതുരശ്ര അടി വരെ ശുചീകരിക്കാൻ ശേഷിയുള്ള 3 റോബോട്ടുകളാണ് ഇനി ടെർമിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുക. കേരളത്തിലെ എയർപോർട്ടുകളിൽ ഇത്തരം റോബോട്ടുകൾ ഇതാദ്യമായാണ് ഉപയോഗിക്കുന്നത്. ഓട്ടമേറ്റഡ് സെൻസറുകൾ ഉപയോഗിച്ച് 360 ഡിഗ്രിയിൽ തടസ്സങ്ങൾ ഒഴിവാക്കി കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളിലും എത്താനും സ്ക്രബിങ്, ഡ്രൈ മോപ്പിങ് എന്നിവ വഴി വൃത്തി ഉറപ്പാക്കാനും എസ്ഡി 45 ശ്രേണിയിൽപ്പെട്ട റോബോട്ടുകൾക്ക് കഴിയും.
![]()
