റിയാദ് : കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി റിയാദിലെ സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (EDPA) വനിത സഹപ്രവർത്തകർക്കായി വനിത വേദി രൂപീകരിച്ചു . മലാസിലെ അൽ മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നൗഷാദ് ആലുവയുടെ ആമുഖത്തോടെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സ്കൂൾ റിയാദിന്റെ പുതിയ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൽ ജലീൽ ഉത്ഘാടനം ചെയ്തു. വനിത വേദിയുടെ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അലി ആലുവ നിയന്ത്രിച്ചു.
അമ്പതിൽ പരം വനിത അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി.
ഭാരവാഹികളായി നസ്റിയ ജിബിൻ(പ്രസിഡന്റ്),സൗമ്യ തോമസ്(ജനറൽ സെക്രട്ടറി),അമൃത മേലേമഠം(ട്രഷറർ),കാർത്തിക എസ് രാജ്, ഹസീന മുജീബ്(വൈസ് പ്രസിഡന്റ്),ജിയാ, നസ്രിൻ റിയാസ്(ജോ സെക്രട്ടറി),ലിയാ സജീർ, മീനൂജ, ആതിര((ആർട്സ് വിങ് കൺവീനർ),നൗറീൻ, സഫ്ന(കൽച്ചറൽ കൺവീനർ),നെജു കബീർ, ഷെജീന കരീം(കോർഡിനേറ്റർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.ഉപദേശക സമിതി അംഗങ്ങളായി സന്ധ്യ ബാബു,മിനി വകീൽ,എലിസബത്ത്,സ്വപ്ന ശുകൂർ,ബീന ജോയ്,നിതാ ഹസീത് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
എടപ്പ ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് മുവ്വാറ്റുപുഴ,ഷുക്കൂർ ആലുവ ,സലാം പെരുമ്പാവൂർ ,ബാബു പറവൂർ ,നെജു കബീർ ,മിനി വക്കീൽ ,സന്ധ്യ ബാബു ,അഫ്നാസ് അമീർ ,ഷെജീന കരീം ,ഹസീന മുജീബ് ,കാർത്തിക എസ് രാജ് ,മിനുജ മുഹമ്മദ് ,നസ്രിൻ റിയാസ് ,റിസാന സലാഹ് ,സാബി മനീഷ് ,നൗറീൻ സഹൽ ,സൗമ്യ തോമസ് ,ബീന തോമസ് ,നിതാ ഹസീത് ,എലിസബത്ത് ,ഷാലു സവാദ്, സഫ്ന അമീർ, ഭീമ, മറിയം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, സുഭാഷ് കെ അമ്പാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ ജിബിൻ സമദ് കൊച്ചി നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. സഹൽ തെക്കേമാലിൽ,അജീഷ് ചെറുവട്ടൂർ,മുജീബ് മൂലയിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

![]()
