ദോഹ : മുരളി വാളൂരാൻ്റെ കഥാസമാഹാരമായ ഉത്തമ വൃക്ഷം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറവും ഐ സി സി സാഹിത്യ സമാജവും സംയുക്തമായി ഐസി സി മുംബൈ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ പരിപാടിയിൽ പ്രകാശനം ചെയ്തു.
ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ പ്രകാശനം നിർവ്വഹിച്ച ചടങ്ങിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ പുസ്തകം ഏറ്റു വാങ്ങി. കുമാരി നദാലിയ കഥാകൃത്തിൽ നിന്നും ആദ്യ പ്രതി ഏറ്റു വാങ്ങി. കഥാ കഥന രീതികളും വായനയും മാറി വരുന്ന ഈ സാഹചര്യത്തിൽ എഴുത്തും വായനയും കുറച്ചു കൂടി ജനകീയാവുകയാണ് എന്ന് ചടങ്ങിൽ സംസാരിച്ച എ പി മണി കണ്ഠൻ അഭിപ്രായപ്പെട്ടു.
സ്മിത ആദർശ് പുസ്തക പരിചയം നടത്തി. ഐ സി ബി എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, എം സി താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ അഷ്റഫ് മടിയാരി, ഡോക്ടർ പ്രതിഭ, തൻസീം കുറ്റ്യാടി, സുനിൽ പെരുമ്പാവൂർ തുടങ്ങിയവർ വയനാനുഭവം പങ്കുവെച്ചു. സദസ്സിൽ നിന്നുള്ള പൊതു ഇടപെടലിനു ശേഷം കഥാകൃത്ത് മുരളി വാളൂരാൻ മറുമൊഴി നൽകി.
ശ്രീകല ജിനൻ അവതാരകയായ പരിപാടിയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ സി അധ്യക്ഷത വഹിച്ചു ഷംനാ ആസ്മി സ്വാഗതവും ഷംല ജാഫർ നന്ദിയും പറഞ്ഞു.
പുസ്തകത്തിൽ നിന്നുള്ള കഥാ ശകലങ്ങൾക്ക് അൻസാർ അരിമ്പ്ര ശ്രീകല ജിനൻ തുടങ്ങിയവർ ശബ്ദം നൽകി. സുരേഷ് കൂവാട്ടിൽ ഫോട്ടോഗ്രാഫിയും നിർവഹിച്ചു.
![]()
