റിയാദ് :പൂർണമായും സൗദിയിൽ ചിത്രീകരിച്ച സംഗീത ആൽബം ‘നൂറുൽ ഹുദാ’ റിലീസിനൊരുങ്ങുന്നു. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പയുടെ വരികൾക്ക് ജലീൽ വേങ്ങര ഈണം നൽകി , സൗദി അറേബ്യയിൽ നിന്നുള്ള ഗായിക ലിനു ലിജോ ആലപിച്ച ഏറ്റവും പുതിയ ആൽബം ‘നൂറുൽ ഹുദാ’ ഗാനാലാപനവും ചിത്രീകരണ മികവ് കൊണ്ടും ഏറെ നിലവാരം പുലർത്തുന്നു.
പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് പൂർണ്ണമായും സൗദി അറേബ്യയിൽ ചിത്രീകരിച്ച ഈ ഗാനം പാപ്പൻസ് സിനിമാ കമ്പനിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
അണിയറയിൽ ലിജോ ജോൺ മഞ്ഞളി(സംവിധാനം & ഡി ഒ പി),പാപ്പൻസ് സിനിമ കമ്പനി(നിർമ്മാതാവ്),
ബാപ്പു വെള്ളിപ്പറമ്പ്(രചന),ജലീൽ വെങ്ങര(സംഗീതം),ലിനു ലിജോ(ആലാപനം),ധനീഷ് മുടിക്കോട്(ഓർക്കസ്ട്ര),അമീൻ പൊന്നാട്(റെക്കോർഡിംഗും മിക്സിംഗും),ബേബി എൻ കുര്യാച്ചൻ(വീഡിയോ എഡിറ്റിംഗ്),ഷമീർ വളാഞ്ചേരി & പ്രശാന്ത് തൈവളപ്പിൽ(പ്രൊഡക്ഷൻ ഡിസൈനർമാർ),സജാദ് പള്ളം & സുബൈർ ആലുവ(പ്രൊഡക്ഷൻ കൺട്രോളർമാർ),ജോസഫ് ജോർജ്(അസോസിയേറ്റ് ഡയറക്ടർ),ജിനൻ മീഡിയ(റെക്കോർഡിംഗ് സ്റ്റുഡിയോ) എന്നിവരാണ്.
![]()
