റിയാദ്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി നടത്തുന്ന ആറ് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് ‘സ്ട്രോങ്ങ് സിക്സ് മൊയീസ് ‘ ഉദ്ഘാടനം ഡിസംബര്‍ 13 വെള്ളിയാഴ്ച നടക്കും. ബത്ഹ ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 8 മണിക്ക് നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ ക്ലാസ് എടുക്കും. പരിപാടിയില്‍ മണ്ഡലം – ജില്ല കെ എം സി സി ഭാരവാഹികള്‍ പങ്കെടുക്കും. കാമ്പയിനിന്റെ ഭാഗമായി വരും മാസങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
കാമ്പയിന് ഒരുക്കങ്ങള്‍ കോട്ടക്കല്‍ മണ്ഡലം കെ എം സി സി യോഗം വിലയിരുത്തി. മണ്ഡലത്തില്‍ നിലവില്‍ കമ്മറ്റി ഇല്ലാത്ത പഞ്ചായത്ത് – മുനിസിപ്പാലിറ്റികളില്‍ കെ എം സി സി കമ്മിറ്റികള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ കെ എം സി സി മെമ്പര്‍മാരും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ മണ്ഡലത്തിലെ മുഴുവന്‍ കെ എം സി സി മെമ്പര്‍മാരും അംഗങ്ങളവണമെന്ന് ആവശ്യപ്പെട്ടു. എടയൂരിലെ ഫാത്തിമ റിഫ ചികിത്സ സഹായ ഫണ്ട് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡണ്ട് മൊയ്തീന് കുട്ടി പൊന്മള യോഗം ഉദ്ഘടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡണ്ട് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൊയ്തീന് കുട്ടി പൂവ്വാട്, ദിലൈബ് ചാപ്പനങ്ങാടി, മൊയ്തീന് കോട്ടക്കല്‍, ഹാഷിം കുറ്റിപ്പുറം, ഇസ്മാഈല്‍ പൊന്മള, മജീദ് ബാവ തലകാപ്പ്, മുഹമ്മദ് കല്ലിങ്ങല്‍, ഫാറൂഖ് പൊന്മള, നൗഷാദ് കണിയേരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ കോല്‍ക്കളം നന്ദിയും പറഞ്ഞു.
![]()
