റിയാദ് :പ്രിൻസസ് നൂറ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നവംബർ 6 ന് റിയാദ് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം 100 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. നൂറ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തുന്നത്. നൂറ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം വെറും മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തി വിജയിപ്പിച്ച റിയാദ് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് മാധവൻ സുന്ദർരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ വിഭാഗം കൺവീനർ സൂരജ് വത്സല ക്യാമ്പിനു നേതൃത്വം നൽകി. സെക്രട്ടറി റ്റി. എൻ.ആർ നായർ ഏകോപനം നിർവഹിച്ചു. രാജശേഖരൻ, ഇസക്കി, ജോസഫ്, അരുൺ കുമരൻ, വിവേക്, മഹേഷ് മുരളീധരന്, നിഖിൽ, ബെന്നി തോമസ്, ബിനു ധര്മരജ്, ശിവകുമാര്‍, ആനന്ദ്, ക്ലീറ്റസ്, കിഷോർ, ഉമ്മർ കുട്ടി, ഹബീബ്, ഫവാദ്, മുത്തുക്കണ്ണൻ, സന്ദീപ്, സെങ്കുട്ടുവൻ, ഭാസ്കർ, അരുൾ നടരാജൻ , രാജേഷ് ഫ്രാന്‍സിസ് തുടങ്ങിയവർ മികച്ച പിന്തുണ നൽകി. ഗൾഫ് കാറ്ററിംഗ് (സ്നാക്സ്), ചോല റെസ്റ്ററന്റ് (ഫുഡ്) തുടങ്ങിയവർ ക്യാമ്പിന്റെ മുഖ്യ പ്രായോജകർ ആയിരുന്നു.
![]()
