റിയാദ് : റിയാദ് വാഴക്കാട് സാംസ്കാരിക വേദിക്ക് 2024 _ 2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി ജുനൈസ് വാലില്ലാപുഴ(പ്രസിഡന്റ് ),ശരീഫ് പി ടി( ജനറൽ സെക്രട്ടറി),ഷറഫ് ചിറ്റൻ(ട്രഷറർ),വഹീദ് പണിക്കരപുരായ,സലിം വട്ടപ്പാറ( വൈസ് പ്രസിഡന്റ്),അൻസർ വാഴക്കാട് ,ഷബീർ ബാവ(ജോ.സെക്രട്ടറി),ഹർഷിദ് ചിറ്റൻ(കൺവീനർ-ജീവകാരുണ്യം),റഷീദ് കൽപ്പള്ളി(കൺവീനർ -മീഡിയ),ജിനാസ് കോലോത്തുംകടവ് (കൺവീനർ-സ്പോർട്സ്) എന്നിവരെ തെരെഞ്ഞെടുത്തു.
നിർവ്വാഹക സമിതി അംഗങ്ങളായി അസീസ്,കബീർ കെഎം, മുനീർ മട്ടത്തൊടി,ആദം ചെറുവട്ടൂർ, സുഹൈബ് കോലോത്തും കടവ് ,അബ്ദുറഹ്മാൻ ചെരുവായൂർ, മുനീർ പാലത്തിങ്ങൽ, ജാഫർ പണിക്കരപുരയ്,റിഷാദ് എളമരം, ഫിറോസ് കക്കാട്ട് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
റിയാദിലെ വാഴക്കാടുകാരുടെ പ്രവാസി സംഘടനയായ വാഴക്കാട് സാംസ്കാരിക വേദി കഴിഞ്ഞ കാലങ്ങളിൽ ചെറുതും വലുതുമായ ജീവകാരുണ്യ,സാമൂഹിക ,സാംസ്കാരിക രംഗങ്ങളിൽനാട്ടിലും പ്രവാസലോകത്തും നേതൃത്വം നൽകിയിട്ടുണ്ട് .
റിയാദിലെ പ്രാദേശിക കൂട്ടായ്മ രംഗത്ത് പ്രവാസകാലത്തോളം ചരിത്രമുള്ള വാഴക്കാട് സാംസ്കാരിക വേദി ഈ കഴിഞ്ഞ കാലയളവിലെ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും മുൻ പ്രസിഡന്റ് മുനീർ മാട്ടതോടിയുടെ അദ്യക്ഷതയിൽ ജനറൽ സെക്രടറി കബീർ അവതരിപ്പിച്ചു.യോഗത്തിന് ഷറഫ് ചിറ്റൻ നന്ദി പറഞ്ഞു.
![]()
