റിയാദ്:പാലക്കാട് സ്വദേശി റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
മൂലങ്കോട് കിഴക്കഞ്ചേരി കുന്നം ക്കാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ്(45) ആണ് മരിച്ചത്.കഴിഞ്ഞ ഏഴു വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ മുഹമ്മദ് ആമീന ദമ്പതികളുടെ മകനാണ്.
ഭാര്യ: ജമീല.
മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അൻസിയ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ,ജാഫർ വീമ്പൂർ സഹോദരൻ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
