ജിദ്ദ: അല്‍ഹുദാ മദ്രസയുടെ മുപ്പത്തഞ്ചാം വാര്‍ഷിക പരിപാടികള്‍ക്ക് ഇന്ന് ജിദ്ദയില്‍ തുടക്കം കുറിക്കും. വര്‍ഷികാഘോഷ ഭാഗമായി വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, ജിദ്ദയിലെ മലയാളികള്‍ക്കിടയിലെ പ്രഥമ മതവിദ്യാഭ്യാസ സ്ഥാപനമായ അല്‍ഹുദാ മദ്രസ, നിരവധി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മിക വെളിച്ചം പകര്‍ന്ന് നല്കിക്കൊണ്ടിരിക്കുന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം 29ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഉസൈദ് ഇബ്നു ഹുദൈര്‍ സെന്റര്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് റഷീദ് അബ്ദുല്ല അല്‍ ദൂസരി നിര്‍വ്വഹിക്കും. ഇസ്ലാഹി സെന്റ
ര്‍ സെന്റര്‍ രക്ഷാധികാരി ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. ഇസ്മായില്‍ കരിയാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി.പി. മുഹമ്മദലി, ആലുങ്ങല്‍ മുഹമ്മദ്, നജീബ് കളപ്പാടന്‍, കുഞ്ഞാന് പട്ടര്‍കടവന്‍ എന്നിവര്‍ രക്ഷാധികാരികളും പി.എം അമീര്‍ അലി ചെയര്‍മാനും ഷക്കീല്‍ ബാബു ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ഷാനവാസ് ബാബു, ഹംസ നിലമ്പൂര്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരും, ഷഫീഖ് പട്ടാമ്പി, ഷമിയ്യത്ത് അന്‍വര്‍, ആസിഫ് എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. മറ്റ് ഭാരവാഹികളായി ജരീര്‍ വേങ്ങര (കണ്‍വീനര്‍ – എക്സിബിഷന്) പ്രിന്സാദ് പാറായി, ലിയാഖത്തലി ഖാന്, മുഹമ്മദ് ആര്യന്തൊടിക, അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍, ബഷീര്‍ അച്ചമ്പാട്ട്, ആരിഫ്, ഫബീല നവാസ്, ദാനിഷ് (അസി. കണ്‍വീനര്‍മാര്‍) ജമാല്‍ ഇസ്മായില്‍ (കണ്‍വീനര്‍: സാമ്പത്തികം) അബ്ദുല്‍ ഗനി,അന്‍വര്‍
ടലുണ്ടി,നാസര്‍ വേങ്ങര (അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍), സലാഹ് കാരാടന്‍(കണ്‍വീനര്‍- പബ്ലിക് റിലേഷന്‍സ്), ബഷീര്‍ വള്ളിക്കുന്ന്, മന്‍സൂര്‍ കെ സി (അസി. കണ്‍വീനര്‍മാര്‍ ) ജൈസല്‍ അബ്ദുറഹ്മാന് (കണ്‍വീനര്‍ – പബ്ലിസിറ്റി) അബ്ദുല്‍ ജലീല്‍, സല്മാന് മോയിന്‍, റിയാസ് (അസി. കണ്‍വീനര്‍മാര്‍), ഷറഫുദ്ദീന് മേപ്പാടി(കണ്‍വീനര്‍ – പ്രസ്സ് & മീഡിയ), നാസര്‍ സെയ്ന് (അസി. കണ്‍വീനര്‍ ).
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അല്‍ഹുദാ എക്സ്പോ 2025 ജനുവരി 9,10,11 തിയതികളില്‍ അല്‍ഹുദാ മദ്രസ അങ്കണത്തില്‍ സംഘടിപ്പിക്കും. അല്‍ഹുദാ ഫെസ്റ്റ്, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, പാരന്റിങ് പരിശീലനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളും വാര്‍ഷിക പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി അല്‍ഹുദാ മദ്രസ അലുംനി രൂപീകരിക്കും. അലുംനി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നിദാല്‍ സലാഹ് (കണ്‍വീനര്‍), മുഹമ്മദ് അബ്ദുല്‍ ഗഫൂര്‍ (അസി. കണ്‍വീനര്‍ ) എന്നിവരെ ചുമതലപ്പെടുത്തി.
പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് പി.എം അമീറലി, ജനറല്‍ കണ്‍വീനര്‍ ഷക്കീല്‍ ബാബു, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, ലിയാഖത്ത് അലി ഖാന് എന്നിവര്‍ പങ്കെടുത്തു.
![]()
