റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ചരിത്രമാർന്ന വിജയത്തിൽ ആഹ്ലാദം പങ്കിട്ട് റിയാദ് ഒഐസിസി പ്രവർത്തകർ. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്.
ബത്ഹയിലെ ഓ ഐ സി സി ആസ്ഥാനമായ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ,ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങല്ലൂർ,ഷുക്കൂർ ആലുവ,ജോൺസൺ മാർക്കോസ്,ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി,നാദിർഷ റഹിമാൻ, റഹിമാൻ മുനമ്പത്ത്,സലിം അർത്തിയിൽ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി സാത്തർ താമരത്ത്, ഷൗക്കത്ത് കടമ്പോട്ട്, ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.

കെ കെ തോമസ്, നാസർ വലപ്പാട്,മജു സിവിൽ സ്റ്റേഷൻ, വഹീദ് വാഴക്കാട്, സൈനുദ്ധീൻ കൊടക്കാടൻ,മൊയ്ദു മണ്ണാർക്കാട്,ഷബീർ വരിക്കാപ്പള്ളി,ഖമറുദിന് താമരക്കുളം, സാദിഖ് മലപ്പുറം,പ്രെഡിൻ അലക്സ്,ഷഫീർ പത്തിരിപ്പാല,അൻസാർ വർക്കല, അനസ് പാലക്കാട്,ഷാജഹാൻ സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
