ദുബായ്: ദുബായ് എമിറേറ്റിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും താമസക്കാരെ അതിലേക്ക് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സംരംഭമായ “ഐഡിയൽ ഫേസ്” ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് താമസക്കാരെ ആദരിക്കാനും റസിഡൻസി നിയമങ്ങൾ പാലിക്കാനുമുള്ള പ്രതിജ്ഞ എടുക്കാനും പ്രത്യേക വേദി ഒരുക്കിയത്.ആഗോള ഗ്രാമത്തിലെ പ്രധാന സ്റ്റേജിന് സമീപമാണ് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്. ഈ പവലിയനിൽ വൈകിട്ട് 4 മുതൽ രാത്രി 11 മണിവരെ സന്ദർശകരെ സ്വീകരിക്കും. അവർക്ക് ഈ ഫ്ലാറ്റ്ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജിഡിആർഎഫ്എയുടെ പ്രശംസ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കും. ഇതിനോടൊപ്പം ഇൻട്രാക്ടീവ് ക്വിസ്സിൽ പങ്കെടുക്കാനും കഴിയും
![]()
