ജിദ്ദ : നവോദയ മുപ്പത്തി ഒന്നാം കേന്ദ്ര കണ്‍വന്‍ഷനോടനുബന്ധിച്ചു യാമ്പു ഏരിയയിലെ ഏഴ് യൂണിറ്റ് കണ്‍വന്‍ഷനുകള്‍ പൂര്ത്തികരിച്ചതിന്ന് ശേഷം യാമ്പു ഏരിയ കണ്വന്ഷന് യാമ്പു-ഷറമിലെ സീതറാം യെച്ചൂരി നഗറില്‍ നടന്നു. കേന്ദ്ര പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയുടെ പിന്‍ബലത്തില്‍ ഫലസ്തീനെ ചോരയില്‍ മുക്കി കൊല്ലുന്ന ഇസ്രയേലിന്റെ കിരാത നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങള്‍ മുന്നോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ബിജെപി സര്‍ക്കാരിന്റെ ന്യുനപക്ഷ വേട്ടകളോടും ബിജെപി ഇതര സംസ്ഥന സര്‍ക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിപിന്‍ തോമസ് അനുശോചന പ്രമേയവും, രാജീവ് തിരുവല്ല രക്തസാക്ഷി പ്രമേയവും, ഏരിയ സെക്രട്ടറി സിബിള്‍ പാവറട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വയനാട് പ്രകൃതി ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധിഷേധാത്മക നിലപാടിനെതിരെ ആരോഗ്യ വേദി കണ്‍വീനര്‍ എബ്രഹാം തോമസും, മാധ്യമങ്ങളുടെ സംഘ്പരിവാര്‍ മൃദു സമീപനവും ഇടതു പക്ഷ വിരോധവും എന്ന വിഷയത്തില്‍ ഏരിയ ജീവ കാരുണ്യ കണ്‍വീനര്‍ സാക്കിര്‍ ഏ.പിയും പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കണ്‍വീനര്‍ ജലീല്‍ ഉച്ചാരക്കടവ്, കേന്ദ്ര ട്രഷറര്‍ സി.എം അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. ഏരിയ രക്ഷാധികാരി അജോ ജോര്‍ജ് കമ്മിറ്റി വിപുലീകരണ പാനല്‍ അവതരിപ്പിച്ചു. നവോദയ യാമ്പു ഏരിയ പ്രസിഡന്റ് വിനയന് പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. മീഡിയ കണ്‍വീനര്‍ ബിഹാസ് കരുവാരകുണ്ട് സ്വാഗതവും ഏരിയ ട്രഷറര്‍ ശ്രീകാന്ത് നീലകണ്ഠന് നന്ദിയും പറഞ്ഞു.
![]()
