മനാമ :ബഹ്റൈൻ തിരുർ കൂട്ടായ്മ സഗയ ബി എം സി ഹാളിൽ വെച്ച് ഓണാഘോഷവും ആറാം വാർഷികവും സംഘടിപ്പിച്ചു .ചടങ്ങിൽ സാമൂഹ്യപ്രവർത്തകൻ സലാം മമ്പാട്ട് മൂലയെ ആദരിച്ചു. അഷ്റഫ് കുന്നത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുജിബ് റഹ്മാൻ സ്വാഗതപ്രസംഗം നടത്തി.വാഹിദ് ബിയ്യാത്തീയിൽ, അനൂപ്പ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രാൻസിസ്കൈ താരത്ത്,ഡോ.യാസർ ചോമിൽ, ഫസൽ ഹഖ്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി എന്നിവർ സംസാരിച്ചു. റമീസ് കൽപക നന്ദി രേഖപ്പെടുത്തി. മുഖ്യരക്ഷാധികാരി ഷമീർ പൊട്ടചോല, ഇസ്മയിൽ കൈനിക്കര എന്നിവരുടെ നേത്രത്തിൽ കലാപരിപാടികൾ അരങ്ങേറി. നജ്മുദീൻ, ശ്രീനിവാസൻ, മമ്മു കൂട്ടി, അഷ്റഫ് പൂക്കയിൽ, താജ്ദീൻ, ശതീസൻ, ഫാറൂഖ്, ഇബ്രാഹിം, മെഹർ, ഇബ്രാഹിം പരിയാപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
![]()
