റിയാദ് :റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മയുടെ റിയാദ് 22 മത് വാർഷിക ത്തോടനുബന്ധിച്ചു നവംബർ 22 ന് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന “സുഹാനി രാത് സീസൺ 3” മ്യൂസിക്കൽ നൈറ്റ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
വ്യവസായ പ്രമുഖന് സലാം പി വി എസ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. റിയാദിലെ പ്രശസ്തരായ ഗായകർ പങ്കെടുക്കുന്ന പരിപാടിയിൽ മുഹമ്മദ് റാഫി , കിഷോർ കുമാർ , മുകേഷ്, ലത മങ്കേഷ്കർ , അശാബോൺസ്ലെ എന്നിവരുടെ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബോളിവുഡ് എന്റർടൈൻമെന്റ് ആയിരിക്കുമെന്ന് കൊച്ചി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
![]()
