ജിദ്ദ :മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി.മേലാറ്റൂർ ഉച്ചാരക്കടവിലെ കോൽത്തൊടിക അബ്ദുൽ ലത്തീഫ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.പരേതരായ കോൽത്തൊടിക മൊയ്തീൻ്റെയും, സൈനബയുടെയും മകനാണ്. 34 വർഷത്തോളമായി പ്രവാസിയാണ്. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഭാര്യ : പുത്തൻപീടിക ജസീല. മക്കൾ- ലിജാസ്, ഹിജാസ്, ജിയാസ്. സഹോദരങ്ങൾ- സക്കീർ ഹുസൈൻ(ഖുൻഫുദ), അക്ബർ(ജിദ്ദ), ഹാജറത്ത്, സാജിദ്, പരേതരായ റഫീഖ്, ഹമീദ്. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.
![]()
