ജിദ്ദ: വേള്‍ഡ് മലയാളീ ഫെഡറേഷന് (ഡബ്ലിയു എം എഫ് ) ജിദ്ദാ കൗണ്‍സില്‍ ഹെല്‍ത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ അല്‍ റയാന് ഇന്റര്‍നാഷണല്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജിദ്ദ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. വിനീത പിള്ള സ്തനാര്‍ബുദത്തെ കുറിച്ച് പ്രഭാഷണം നടത്തി. സദസിന്റെ സംശയങ്ങള്‍ക്ക് മറുപടിയും നല്കി.
ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ് മോഹന്‍ ബാലന് യോഗം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കോര്‍ഡിനേറ്റര്‍ വിലാസ് കുറുപ്പ്, രക്ഷാധികാരി മിര്‍സ ഷെരീഫ്, ജിദ്ദ അല്‍ റയാന് ഇന്റര്‍നാഷണല്‍ ക്ലിനിക് ഡയറക്ടര്‍ ഡോ.മുഷ്ഖാത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി യൂനുസ് അഹമ്മദ് സ്വാഗതവും ട്രെഷറര്‍ സുശീല ജോസഫ് നന്ദിയും പറഞ്ഞു. വനിതാ വിഭാഗം കണ്‍വീനര്‍ സോഫിയാ ബഷീര്‍ അവതാരികയയായിരുന്നു. ഹെല്‍ത്ത് ഫോറം കണ്‍വീനര്‍ ശിവാനന്ദന്, ജോസഫ് വര്‍ഗീസ്, പ്രിയ സന്ദീപ്, രേണുക ശിവന്, കൃപ സന്തോഷ് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
![]()
