ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ ഓർമ്മയ്ക്കായി, ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി “പി എം നജീബ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സെലൻസ് അവാർഡ് “മികവ് 2024” എന്ന പേരിൽ സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2023-2024 വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഒ ഐ സി സി പ്രവർത്തകരുടെ മക്കളിൽ നിശ്ചിത ശതമാനം മാർക്കിൽ അധികം നേടിയ വിദ്യാർത്ഥികളെയും ആണ് മികവ് 2024 എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. 150 ൽ അധികം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി ആദരിക്കപ്പെട്ടു.പ്രമുഖ കോൺഗ്രസ്സ് നേതാവ് ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യതിഥിയായി പങ്കെടുത്തു.
മികവ് 2024ൻറെ ഉദ്ഘാടന സമ്മേളനം റീജ്യണൽ പ്രസിഡൻറ് ഇ.കെ സലീമിൻറെ അദ്ധ്യക്ഷതയിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന പി എം നജീബ് , തന്റെ അഭിപ്രായം ശരിയായ രീതിയിൽ തുറന്ന് പറയാൻ ഒരു മടിയും കാണിച്ചിരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ: മാത്യു കുഴൽനാടൻ എം.എൽ.എ കുട്ടികളെ ഉദ്ബോധിപ്പിച്ചു.
കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുമ്പോഴും,വിദ്യാർത്ഥികൾക്ക് അവരുടെ പാഷൻ നിലനിർത്താൻ സാധിക്കണം അതാണ് എനിക്കവരോടുള്ള അഭ്യർത്ഥന എന്ന് അദ്ദേഹം പറഞ്ഞു.കുട്ടികൾക്ക് പലർക്കും ഈ പാഷൻ നിലനിർത്താൻ പറ്റുന്നില്ല. ഉന്നതമായ ജോലികൾ നേടി പിന്നീട് ജീവിത സാഹചര്യങ്ങൾ മാറുമ്പോൾ അവർ തങ്ങളുടെ അന്തരികമായ അഭിനിവേശത്തെ മറന്നു കളയുന്നു. സ്വന്തം പാഷൻ മറക്കാതെ ജീവിതാവസനം വരെ ശ്വാസം പോലെ കൊണ്ടു നടക്കാൻ സാധിക്കണം.
എത്ര നാൾ നമ്മൾ ജീവിച്ചു എന്നുള്ളതല്ല എങ്ങനെ നമ്മൾ ജീവിച്ചു എന്നുള്ളതാണ് ജീവിതത്തിനു മൂല്യം നൽകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സഹജീവികളെ പരിഗണിച്ചു കൊണ്ട് ജീവിക്കുവാൻ പഠിപ്പിച്ച, പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ആശയ സംഹിതയാണ് എന്റെ പാഷൻ . ജീവിതത്തിൽ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വന്നപ്പോഴൊക്കെ എന്നിലെ അഭിനിവേശമാണ് ആണ് എനിക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായകമായതെന്നു അദ്ദേഹം പറഞ്ഞു.
വളരെ ഏറെ തിരിച്ചടികൾ നേരിട്ട വിദ്യാഭ്യാസ ജീവിതകാലത്ത്, താൻ അതിനെ എല്ലാം അതിജീവിച്ചു നിയമപഠനത്തിൽ ഉന്നത വിജയവും,ഡോക്റ്ററേറ്റും, ഉയർന്ന ജോലിയും നേടി യപ്പോഴും, തന്റെ ആന്തരിക പാഷൻ ആയ രാഷ്ട്രീയ പ്രവർത്തനം കൈ വിടാതെ ഇന്ന് മുവാറ്റുപുഴയുടെ എം എൽ എ ആയി കേരളം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നേതാവായി മാറിയ തന്റെ ജീവിതം അവലംബമാക്കിയാണ് അദ്ദേഹം കുട്ടികളോട് സംവദിച്ചത്.
ജീവിതത്തിലുടനീളം നിരവധി തിരിച്ചടികൾ നേരിടേണ്ടിവന്നാലും , വിജയത്തോടുള്ള ജ്വലിക്കുന്ന അഭിനിവേശം എപ്പോഴും ഊർജസ്വലമാക്കി പ്രതിബന്ധങ്ങൾക്കിടയിലും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഓ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, മുഖ്യ സ്പോൺസറും ഗ്ലോബൽ പ്രതിനിധിയുമായ ജോൺ കോശി, കെ എം സി സി പ്രതിനിധി മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
സംഘടനാ കാര്യ ജനറൽ സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഗ്ലോബൽ പ്രതിനിധി ഹനീഫ് റാവുത്തർ, നാഷണൽ പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണൽ വൈസ് പ്രസിഡന്റുമാരായ പി കെ അബ്ദുൽ കരീം, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, ഷാഫി കുദിർ, ജനറൽ സെക്രട്ടറിമാരായ സി റ്റി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, സെക്രട്ടറിമാരായ ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ്, ഉസ്മാൻ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ഓഡിറ്റർ ബിനു പി ബേബി, ജോയിന്റ് ട്രഷറർ യഹിയ കോയ, ലിബിയ ജെയിംസ് എന്നിവർ സന്നിഹിതർ ആയിരുന്നു.
ആയിരക്കണക്കിന് ഓ ഐ സി സി പ്രവർത്തകരും കുട്ടികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത പരിപാടിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഡോ: മാത്യു കുഴൽനാടൻ എം എൽ എ അവാർഡുകൾ വിതരണം ചെയ്തു. പ്രവിശ്യയിലെ മികച്ച കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ മികവ് 2024 ന്റെ മാറ്റ് കൂട്ടി. ഉച്ചക്ക് നടന്ന ഓണസദ്യയിൽ അഞ്ഞൂറിൽ അധികം പ്രവർത്തകർ പങ്കെടുത്തു. താത്കാലികമായി നിർമിച്ച ധീര ദേശാഭിമാനികളുടെ രക്തസാക്ഷി സ്തൂപത്തിൽ നേരത്തെ റീജ്യണൽ പ്രസിഡന്റ് ഇ. കെ സലിം പതാക ഉയർത്തിയതോടെ ആണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്

ഓ ഐ സീ സീ നേതാക്കളായ പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ, ലാൽ അമീൻ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, അസ്ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്ദുൾ ഖാദർ, വിബിൻ മറ്റത്, നജീബ് നസീർ, ഫൈസൽ വാച്ചാക്കൽ, ദിൽഷാദ് തഴവ, നൗഷാദ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജിദ് കാക്കൂർ, അരുൺ കല്ലറ, അൻഷാദ് ആദം, അബ്ദുൾ റഷീദ് റാവുത്തർ, ആയിഷ സജൂബ്, നിസ്സാം വടക്കേകോണം, അസീസ് കുറ്റിയാടി, റോയ് വർഗീസ്, ഇക്ബാൽ ആലപ്പുഴ, രാജേഷ് സി വി, ഷിനാസ് സിറാജ്, ജോജി വി ജോസഫ്, ജലീൽ പള്ളാത്തുരുത്തി, ജോസൻ ജോർജ്, സാബു ഇബ്രാഹിം, അബ്ദുൾ ഹക്കീം, ഹമീദ് മരക്കാശ്ശേരി, ശാരീ ജോൺ, ഷിബു ശ്രീധരൻ, താജു അയ്യാരിൽ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഒമർ കോട്ടയിൽ, സൈഫുദീൻ പള്ളിമുക്ക്, വിൽസൺ പാനായിക്കുളം, ലൈജു ജെയിംസ്, ഷൈൻ രാഘവൻ, സുബൈർ പാറക്കൽ, എബി അടൂർ, ദിലീപ്, ബാബു സെക്കന്റ് ഇൻഡസ്ട്രിയൽ എന്നിവർ നേതൃത്വം നൽകി.
നൗഷാദ് തഴവ, നീതു എന്നിവർ കലാപരിപാടികളുടെയും റൂബി അജ്മൽ, ലിബി ജയിംസ് എന്നിവർ എക്സലൻസ് അവാർഡ് വിതരണത്തിൻറെയും അവതാരകരായിരുന്നു.
ഒ ഐ സി സി പ്രവർത്തകർ നിർദ്ദേശിച്ച നൂറുകണക്കിന് പേരുകളിൽ നിന്ന് തിരഞ്ഞെടുത്ത “മികവ് 2024” എന്ന പേർ നിർദേശിച്ച നിസ്സാം വടക്കേക്കോണം, ഷലൂജ ഷിഹാബ് എന്നിവർക്കുള്ള ഉപഹാരവും പരിപാടിയിൽ കൈമാറി.
![]()
