റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ ‘കൃപ’ ചെയർമാനും റിയാദ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിന് ഒരാണ്ട് തികയുന്നു. സത്താർ അനുസ്മരണ സംഗമവും “സത്താർ കായംകുളം സ്കോളർഷിപ് പദ്ധതി”യുടെ ഉത്ഘാടനവും ‘കൃപ’ സംഘടിപ്പിക്കുന്നു .
നവംബർ പതിനാല് വ്യാഴാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങു നടക്കുക .
കായംകുളം നിയമസഭാ മണ്ഡല പരിധിക്കുള്ളിലെ അൻപത് മിടുക്കരായ കുട്ടികൾക്കുള്ള പഠന സഹായമാണ് ” സത്താർ കായംകുളം സ്കോളർഷിപ് പദ്ധതി “യുടെ ആദ്യ ലക്ഷ്യം.റിയാദിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ അടക്കം പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കൃപ ഭാരവാഹികൾ അറിയിച്ചു
![]()
