തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിനിടയിൽ രണ്ട് ഐ എ എസ് ഉദ്യോഗസ്ഥർ പുറത്തേക്ക്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു ഐ.എ.എസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെന്ഷന്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ഇരുവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു
![]()
