മനാമ: “നാട് വിട്ടവർ വരച്ച ജീവിതം” എന്ന് ശീർഷകത്തിൽ അൽ ബുഹൈറയിൽ വെച്ച് നടന്ന റിഫ സോൺ സാഹിത്യോത്സവത്തിൽ 277 പോയിന്റ് നേടി ഖലീഫ സെക്ടർ ചാമ്പ്യാന്മാരായി. ബഹ്റൈൻ വാർത്തകളറിയാൻ ഗൾഫ് വിശേഷം ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യുക സനദ് സെക്ടർ 212,ഹമദ് സെക്ടർ 164 പോയിന്റ് നേടി യഥാ ക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സമാപന സംഗമത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുഷാവറ അംഗം പൊന്മള മുഹ് യിദീൻ കുട്ടി ബാഖവി ഉൽഘാടനം ചെയ്തു. തുടർന്ന് ചാമ്പ്യന്മാരായ ഖലീഫ സെക്ടറിന് ഐസിഎഫ് ബഹ്റൈൻ നാഷണൽ സെക്രെട്ടറി ശിഹാബുദ്ധീൻ സിദ്ധീഖിയും സനദ് സെക്ടറിനു ഐസിഎഫ് റിഫ സെന്ററൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹ് രിയും ട്രോഫി നൽകി. സംഗമത്തിൽ ഉമർ ഹാജിയും,ആർ എസ് സി ബഹ്റൈൻ നാഷണൽ നാഷണൽ സെക്രെട്ടറി ശിഹാബുദ്ധീൻ സിദ്ധീഖിയും സനദ് സെക്ടറിനു ഐസിഎഫ് റിഫ സെന്ററൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹ് രിയും ട്രോഫി നൽകി. സംഗമത്തിൽ ഉമർ ഹാജിയും,ആർ എസ് സി ബഹ്റൈൻ നാഷണൽ നേതാക്കളായ ശിഹാബുദ്ധീൻ പരപ്പ, മുഹമ്മദ് സഖാഫി, സഫ് വാൻ സഖാഫിയും, സംസാരിച്ചു. സമാപന ദുആക്ക് സയ്യിദ് ജുനൈദ് തങ്ങൾ നേതൃത്വം നൽകി.സുഫൈർ സഖാഫി സ്വാഗതവും ഹാരിസ് തൃശൂർ നന്ദിയും പറഞ്ഞു.
![]()
