ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയ കണ്വെന്ഷന് സമാപിച്ചു.സീതാറാം യച്ചൂരി നഗറില്‍ നടന്ന സമ്മേളനം രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജലീല്‍ കോങ്ങത്ത് അധ്യക്ഷത വഹിച്ചു. ഹനീഫ ചോലമുഖത്ത് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പരീത് ചാവക്കാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും,
ജിദ്ദന വോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സംഘടനാ റിപ്പോര്‍ട്ടും, ഏരിയ രക്ഷാധികാരി ജുനൈസ് പാനലും, ഫുളൈല്‍ വളപുരം രക്തസാക്ഷി പ്രമേയവും, റാസിഖ് അനുശോചന പ്രമേയവും, റഫീഖ്, ആയിഷ ടീച്ചര്‍ എന്നിവര്‍ പ്രമേയവും അവതരിപ്പിച്ചു.
പ്രവാസി പെന്ഷന് 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള കേരളത്തിന് അവകാശപ്പെട്ട തുക കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പുതിയ ഏരിയ പ്രസിഡന്റായി ഹനീഫ ചോലമുഖത്തിനെ തെരഞ്ഞെടുത്തു. നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, കുടുംബ വേദി കണ്‍വീനര്‍ മുസാഫിര്‍, കേന്ദ്ര യുവജന വേദി കണ്‍വീനര്‍ ലാലു വെങ്ങൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയ ജീവ കാരുണ്യ കണ്‍വീനര്‍ ബഹാവുദ്ദീന്‍ നന്ദി പറഞ്ഞു.
![]()
