ദമാം- ഇസ്കാനിന് എതിര്‍വശത്ത് അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ് ജംഗ്ഷനിലെ പാലത്തിന്റെ അറ്റകുറ്റപണി കാരണം ഇന്ന് (8/11/2024) മുതല്‍ കിംഗ് ഫഹദ് റോഡ് അടച്ചിടുമെന്ന് കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി അറിയിച്ചു.റീ ടാറിംഗ്, പാലത്തിന്റെ ജോയിന്റുകളുടെ അറ്റകുറ്റപണി എന്നിവക്കാണ് റോഡ് അടക്കുന്നത്
കിംഗ് ഫഹദ് റോഡ് ഇരുഭാഗത്തേക്കും പൂര്‍ണമായും അടക്കും. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി തിരിഞ്ഞുപോകണം. അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡിലെ സിഗ്നലും അടക്കും. ഈ ഭാഗത്തെത്തുന്നവര് വലതുഭാഗത്തേക്ക് തിരിഞ്ഞുപോകണം. 14 ദിവസമാണ് അറ്റകുറ്റപണി നടത്തുക.
![]()
