ജിദ്ദ: 26 വര്‍ഷത്തെ pറവസമവസാനിപ്പിച്ച നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ റുവൈസ് ഏരിയാ കെഎംസിസി സെക്രട്ടറി ശരീഫ് മുസ്ലിയാരങ്ങാടിക്ക് ജിദ്ദ റുവൈസ് ഏരിയാ കെഎംസിസി കമ്മറ്റി യാത്രയയപ്പ് നല്കി. ഹജ്ജ് വളണ്ടിയര്‍ സേവനരംഗത്തും മറ്റു രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു ശരീഫ്.
ഷറഫിയ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഹൈദര്‍ ദാരിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് മുഹ്ളാര്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ ഇല്യാസ് താനൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ പി അന്‍വര്‍ വണ്ടൂര്‍, കുഞ്ഞിമുഹമ്മദ് മൂര്‍ക്കനാട് , ഫാരിസ് തിരുവേഗപുറ , റഹീം കാവുങ്ങല്‍ , നംഷി താനൂര്‍ , അഷ്റഫ്, ഫിറോസ് താഴേരി , തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് മുഹ്ളാര്‍ തങ്ങള്‍ ശരീഫ് മുസ്ലിയാരങ്ങാടിക്ക് നല്കി . സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറര്‍ മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.
![]()
