റിയാദ് : കെ എം സി സി റിയാദ് തകസുസി ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.നൗഷാദ് മേലേത്ത് (ചെയർമാൻ), ഇസ്മായിൽ മമ്പുറം (പ്രസിഡന്റ് ), മുസ്തഫ യു ചെമ്മാട് (ജനറൽ സെക്രട്ടറി), അനസ് കൊടുവള്ളി (ട്രെഷറർ), റഫീഖ് വലിയാട്ട് കോഡൂർ, ഹൈദർ കുറുവ, നാസ്സർ മണ്ണാർക്കാട്, അമീർ അലി കോഡൂർ, സഈദ് നടുവണ്ണൂർ (വൈസ് പ്രസിഡന്റുമാർ), ഫൈസൽ അരിമ്പ്ര, നിഷാദ് കൈപ്പമംഗലം, ഉനൈസ് കെ പി ചിരട്ടമല, അബ്ദുൽ മജീദ് പൂന്നൂർ, അബ്ദുൽ സലാം പൂഴികുത്ത് മഞ്ചേരി (സെക്രട്ടറിമാർ), ഗഫൂർ എസ്റ്റേറ്റ്മുക്ക് (റിലീഫ് കമ്മിറ്റി ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ.
പ്രസിഡന്റ് ഇസ്മായിൽ മമ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ജനറൽ സെക്രട്ടറി ശുഐബ് പള്ളിയാലിൽ, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറി അഷ്റഫ് കല്പകഞ്ചേരി, അനസ് കൊടുവള്ളി, ഗഫൂർ ഓമശ്ശേരി, സലാം വളാഞ്ചേരി, നിഷാദ് തൃശൂർ, അമീർ കോഡൂർ, സലാം മഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മാട് സ്വാഗതവും ചെയർമാൻ നൗഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
