റിയാദ് : സൗദി കെഎംസിസി സുരക്ഷാ പദ്ധതി കാമ്പയിന്
റിയാദ് തകസുസിയിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നടന്ന കെഎംസിസി തകസുസി ഏരിയ കമ്മിറ്റി നടന്ന യോഗം സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ഇസ്മായിൽ മമ്പുറം ആധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി പ്രവാസികൾക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സത്താർ വിശദീകരിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മേലേത്ത് (ചെയർമാൻ), ഇസ്മായിൽ മമ്പുറം (പ്രസിഡന്റ് ), മുസ്തഫ യു ചെമ്മാട് (ജനറൽ സെക്രട്ടറി), അനസ് കൊടുവള്ളി (ട്രെഷറർ), റഫീഖ് വലിയാട്ട് കോഡൂർ, ഹൈദർ കുറുവ, നാസ്സർ മണ്ണാർക്കാട്, അമീർ അലി കോഡൂർ, സഈദ് നടുവണ്ണൂർ (വൈസ് പ്രസിഡന്റുമാർ), ഫൈസൽ അരിമ്പ്ര, നിഷാദ് കൈപ്പമംഗലം, ഉനൈസ് കെ പി ചിരട്ടമല, അബ്ദുൽ മജീദ് പൂന്നൂർ, അബ്ദുൽ സലാം പൂഴികുത്ത് മഞ്ചേരി (സെക്രട്ടറിമാർ), ഗഫൂർ എസ്റ്റേറ്റ്മുക്ക് (റിലീഫ് കമ്മിറ്റി ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പള്ളിയാലിൽ, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറി അഷ്റഫ് കല്പകഞ്ചേരി
അനസ് കൊടുവള്ളി, ഗഫൂർ ഓമശ്ശേരി, സലാം വളാഞ്ചേരി, നിഷാദ് തൃശൂർ, അമീർ കോഡൂർ, സലാം മഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മാട് സ്വാഗതവും ചെയർമാൻ നൗഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു
![]()
