റിയാദ്: കേരളപ്പിറവി ദിനത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. 2024 നവംബർ 01 വെള്ളിയാഴ്ച റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരി കരീം കാനാമ്പുറം, മുൻ പ്രസിഡന്റുമാരായ അലി ആലുവ, സലാം മാറമ്പിള്ളി, സലാം പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ ഹാരിസ് കാട്ടുകടി മേതല ക്യാമ്പിന് നേതൃത്വം നൽകി. ഭാരവാഹികളായ അബ്ദുൽ ജബ്ബാർ കോട്ടപ്പുറത്ത്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട്ട്, എക്സിക്യൂട്ടിവ് മെമ്പർമാരായ സിയാവുദ്ധീൻ മൂസ, ഷാനവാസ്, തൻസിൽ ജബ്ബാർ, മജീദ് പാറക്കൽ, ഷെമീർ പോഞ്ഞാശ്ശേരി, അഡ്വ: അജിത് ഖാൻ, വിനൂപ്, ലാലു വർക്കി, സുഭാഷ് അമ്പാട്ട് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രെഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു
![]()
