റിയാദ് : റിയാദിലെ കലാ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ സ്നേഹതീരം കലാ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ അൽ മർവാ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണ സദ്യയോടെ ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ബാബു പി ഹുസൈന്റെ അധ്യക്ഷതയിൽ ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം നിർവ്വഹിച്ചു. സൗദി വനിത സാറ ഫഹദ് മുഖ്യാഥിതി ആയിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ നിഹാസ് പാനൂർ,റിയാദ് ഇന്ത്യൻ മീഡിയ ഫോറം സാംസ്കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ, സാമൂഹിക പ്രവർത്തകരായ ബിനു മെൻട്രെൻഡ്, നൗഷാദ് ഒറ്റപ്പാലം, മുത്തലിബ് കാലിക്കറ്റ്, അനസ് ബിൻ ഹാരിസ് ,ഷാനു മാവേലിക്കര, ഫൈസൽ പൂവാർ, മൻസൂർ ,അഞ്ജു സജിൻ, റൗഫ് പട്ടാമ്പി, ഷാജഹാൻ ചാവക്കാട്,സിയാദ് വർക്കല തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് റഫീഖ് പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും ,നൗഫൽ കോട്ടയം, പവിത്രൻ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ കലാ പരിപാടികളും അരങ്ങേറി.ഷെബി മൻസൂർ അവതാരകയായിരുന്നു
![]()
