ജിദ്ദ: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമായ മുഹമ്മദ് രാജയ്ക്ക് സവ അംഗങ്ങൾ സമുചിതമായ യാത്ര അയപ്പു നൽകി. കഴിഞ്ഞ നാലു പതിറ്റാണ്ടോളം തൻ്റെ തൊഴിലിനൊപ്പം ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനം ജീവിത സപര്യയാക്കിയ മുഹമ്മദ് രാജയുടെ സേവന പ്രവർത്തനങ്ങൾ യോഗത്തിൽ പങ്കെടുത്തവർ വിവരിച്ചു.
സവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ മലയാളി ജിദ്ദയുടെ പരിശ്ചേദം തന്നെ പ്രതിനിധികളായി പങ്കെടുത്തു.
സവ ആക്ടിംഗ് പ്രസിഡണ്ട് മുസ്തഫ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജന സെക്രട്ടി നൗഷാദ് മുഹമ്മദ് സാലി സ്വാഗതവും വൈസ് പ്രസിഡണ്ട് ജമാൽ ലബ്ബ നന്ദിയും പറഞ്ഞു. ആയിഷാ ബിന്ദ് ഷാഫി വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് പാരായണം നടത്തി.
അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, പ്രമുഖ സാഹിത്യകാരി റുബീന നിവാസ്, കബീർ കൊണ്ടോട്ടി (കേരള പൗരാവലി), ഡോ. അഹ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ്), അലി മുഹമ്മദ് അലി (ജെ.എൻ. എച്ച് ഹോസ്പിറ്റൽ) ഹരികുമാർ ചെങ്ങന്നൂർ (ഒഐ സിസി), നാസർ വേലഞ്ചിറ കെ.എം.സി സി), ജോബി (വയനാട് കൂട്ടായ്മ) മൻസൂർ വയനാട്, മസൂദ് ബാലരാമപുരം ( ജിദ്ദ തിരുവിതാംകൂർ അസ്സോ.),സക്കീർ ഹുസൈൻ അമ്പഴയിൽ (കറ്റാനം അസോസ്സിയേഷൻ), ബീരാൻ കുട്ടി കോയിസ്സൻ, നൗഷാദ് അടൂർ ( പത്തനംതിട്ട അസ്സോസിയേഷൻ), സിറാജ് മുഹിയിദ്ധീൻ ( ജിദ്ദ തമിഴ് സംഘം) നവാസ് തങ്ങൾ (മൈത്രി ജിദ്ദ ) ഹിഫ്സു റഹ്മാൻ കോഴിക്കോട് ജില്ലാ കൂട്ടായ്മ), നജീബ് ബുർഹാനി( അജ് വ ജിദ്ദ ) നാസർ ചാവക്കാട് (ഐഡിസി ജിദ്ദ) സഹീർ അബ്ദുൽ ഖാദർ, ഷാഫി മജീദ്, ഷമീം ഷാജു ചാരുംമൂട്, ഷാൻ നീർക്കുന്നം, സഫീർ ,ഇർഷാദ് ആറാട്ടുപുഴ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു.മുഹമ്മദ് രാജ നന്ദി പറഞ്ഞു.
![]()
