അല്‍ അഹ്സ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ഒഐസിസി അല്‍ അഹ്സ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.
ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി വീരമൃത്യു വരിച്ച ഇന്ദിരാ പ്രിയദര്‍ശിനിയുടെ ജ്വലിക്കുന്ന ഓര്‍മ്മകളെ അനുസ്മരിച്ച് കൊണ്ട് നടത്തിയ യോഗത്തില്‍ അല്‍ അഹ്സ ഒഐസിസി വൈസ് പ്രസിഡന്റ റഫീഖ് വയനാട് അദ്ധ്യക്ഷത വഹിച്ചു.
ദമാം റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ശാഫി കുദിര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ പ്രസാദ് കരുനാഗപ്പള്ളി, അര്‍ശദ് ദേശമംഗലം, ഉമര്‍ കോട്ടയില്‍, ലിജു വര്‍ഗ്ഗീസ്, മൊയ്തു അടിടിയില്, എം ബി ഷാജു, ഷാനി ഓമശ്ശേരി, അഫ്സല് മേലേതില്‍, അന്‍സില്‍ ആലപ്പി ,നൗഷാദ് താനൂര്‍, റിജോ ഉലഹന്നാന്, മുരളീധരന് ചെങ്ങന്നൂര്‍, അനീഷ് സനയ്യ, കുട്ടിഹസ്സന് പറമ്പില്‍ പീടിക എന്നിവര്‍ ഇന്ദിരാജിയെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാം വടേേക്കകോണം സ്വാഗതവും, അസിസ്റ്റന്റ് ട്രഷറര്‍ ഷിബു സുകുമാരന്‍ നന്ദിയും പറഞ്ഞു
![]()
