ദുബായ് :യു എ ഇ പതാക ദിനം ഇന്ന് .നവംബർ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഒരേ സമയം പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അറിയിച്ചു.അവധി ദിവസമായ ഞായറാഴ്ച നവംബർ 3നാണ് യുഎഇ പതാക ദിനം ആചരിക്കുന്നത്.
നമ്മുടെ രാജ്യത്തിൻ്റെ പ്രതീകവും നമ്മുടെ ശക്തിയുടെ രഹസ്യവും അഭിമാനത്തിൻ്റെ ഉറവിടവുമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ പതാകയെന്നും പതാക ദിനം രാഷ്ട്രത്തോടുള്ള സ്നേഹത്തിൻ്റെയും പതാകയോടുള്ള വിശ്വസ്തതയുടെയും പ്രകടനമാണെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു
![]()
